ഷെയ്ക്ക് ഹസീനയും കൂട്ടരും രണ്ടര ലക്ഷം കോടി രൂപ കടത്തിയെന്ന് സെന്‍ട്രല്‍ ബാങ്ക്

News Photo 1 - Other Countries - Otta Nottathil - bangladesh_bank_loot
ധാക്ക: ബംഗ്ളാദേശ് പ്രധാനമന്ത്രിയായിരിക്കെ ഷെയ്ക്ക് ഹസീനയും കൂട്ടരും കടത്തിയ പണത്തെക്കുറിച്ച് രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ എഹ്സാന്‍ മന്‍സൂര്‍ നടത്തുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കടത്തിയ പണത്തിന്‍റെ മൂല്യം രണ്ടര ലക്ഷം കോടി രൂപ.

സര്‍ക്കാരിനു കീഴിലുള്ള വിവിധ സാമ്പത്തിക പദ്ധതികളുടെ മറവിലായിരുന്നത്രെ തട്ടിപ്പ്. സര്‍ക്കാരിലെ ഉന്നതരും രാജ്യത്തെ ചില വമ്പന്‍ കമ്പനികളും ചേര്‍ന്നു നടത്തിയ തട്ടിപ്പ്, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണെന്നാണ് എഹ്സാന്‍ മന്‍സൂര്‍ പറയുന്നത്.

ബംഗ്ളാദേശിന്‍റെ സമ്പദ് വ്യവസ്ഥയില്‍ ഇതുണ്ടാക്കിയ ആഘാതം ഇനിയും കണക്കാക്കാനിരിക്കുന്നതേയുള്ളൂ. മോഷ്ടിക്കാന്‍ ഏറ്റവും യോജിച്ച സ്ഥലം ബാങ്ക് ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള കളികളായിരുന്നു ഇതിനെല്ലാം പിന്നിലെന്നും മന്‍സൂര്‍. അദ്ദേഹം പറയുന്നതനുസരിച്ച്, സെന്‍ട്രല്‍ ബാങ്കിന്‍റെയും വിവിധ സ്വകാര്യ ബാങ്കുകളുടെയും നിയന്ത്രണം ഡയറക്റ്റര്‍ ബോര്‍ഡുകള്‍ വഴി കൈക്കലാക്കുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്തത്. അതിനു ശേഷം വിവിധ കമ്പനികള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ വായ്പ നല്‍കി. ഈ കമ്പനികളില്‍ പലതും സാങ്കല്‍പ്പികമായിരുന്നു. ഈ പണം മുഴുവന്‍ അപ്പപ്പോള്‍ നിയമവിരുദ്ധമായി രാജ്യത്തിനു പുറത്തേക്കു കടത്തുകയായിരുന്നു എന്നും മന്‍സൂര്‍ പറയുന്നു.

ബംഗ്ളാദേശിലെ ഇടക്കാല സര്‍ക്കാരിനു നേതൃത്വം നല്‍കുന്നത് സാമ്പത്തിക നൊബേലിന് അര്‍ഹനായ മുഹമ്മദ് യൂനിസാണ്. സെന്‍ട്രല്‍ ബാങ്കിന്‍റെ താത്കാലിക മേധാവിയായി എഹ്സാന്‍ മന്‍സൂറിനെ നിയമച്ചതും യൂനിസിന്‍റെ സര്‍ക്കാര്‍ തന്നെ. മന്‍സൂറാകട്ടെ, 27 വര്‍ഷം ഐഎംഎഫില്‍ ജോലി ചെയ്തയാളാണ്. ഐഎംഎഫിലെ ഇത്രയും നീണ്ട സേവന കാലയളവില്‍ ഒരിക്കല്‍പ്പോലും, ഏതെങ്കിലും രാജ്യത്തിന്‍റെ സര്‍ക്കാരിനെ നയിക്കുന്നവര്‍ നേരിട്ട് ഇങ്ങനെയൊരു ബാങ്ക് കൊള്ളനടത്തിയതായി തനിക്ക് അറിവില്ലെന്ന് അദ്ദേഹം പറയുന്നു.

ബംഗ്ളാദേശിലെ ബാങ്കുകള്‍ പലതും മൃതപ്രായമായിരിക്കുന്നു എന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. വലിയ തുകയുടെ നിക്ഷേപങ്ങള്‍ തിരികെ ആവശ്യപ്പെടുന്നവര്‍ക്ക് ഉടനടി പണം മുഴുവന്‍ നല്‍കാന്‍, ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് പോലും സാധിക്കുന്നില്ല.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയെപ്പോലും അതിശയിപ്പിച്ച രാജ്യമായിരുന്നു ബംഗ്ളാദേശ് അടുത്ത കാലം വരെ. ആ അവസ്ഥയില്‍നിന്നാണ് പാക്കിസ്ഥാന്‍റെയും ശ്രീലങ്കയുടെയും പാതയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
- dated 07 Dec 2024

Comments:

Keywords: Other Countries - Otta Nottathil - bangladesh_bank_loot Other Countries - Otta Nottathil - bangladesh_bank_loot,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Priest_killed_by_falling_crucifix_during_live_straming_mass_oct_18_2026
മറ്റു രാജ്യങ്ങള്‍ പ്രാര്‍ത്ഥന നയിക്കുന്നതിനിടെ ഭിത്തിയിലെ കൂറ്റന്‍ കുരിശ് ഇളകിവീണു; ഇക്വഡോറില്‍ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം; ഞെട്ടലോടെ വിശ്വാസി സമൂഹം
മറ്റു രാജ്യങ്ങള്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വൈശഹത്യ തുടരുന്നു
മറ്റു രാജ്യങ്ങള്‍ ഇസ്രയേലില്‍ പാസ്ററര്‍മാരുടെ ഉച്ചകോടി നടത്തി
മറ്റു രാജ്യങ്ങള്‍ അയ്യായിരം വനിതാ ചാവേറുകളെ റിക്രൂട്ട് ചെയ്തെന്ന് കൊടും ഭീകരന്‍ മസൂദ് അസര്‍
മറ്റു രാജ്യങ്ങള്‍ ഹോങ്കോങ് തീപിടിത്തം; മരണസംഖ്യ 128 ആയി
മറ്റു രാജ്യങ്ങള്‍ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ്
മറ്റു രാജ്യങ്ങള്‍ സുഡാന്‍ പ്രതിസന്ധി: ഡാര്‍ഫറില്‍ അതിക്രമങ്ങളും കൂട്ടക്കൊലകളും രൂക്ഷമാകുന്നു